കണ്ണൂർ: ഗാന്ധി നിന്ദയ്ക്കെതിരെ കണ്ണൂരിൽ പ്രായശ്ചിത്ത പ്രദക്ഷിണം നടത്തി.ഗാന്ധി പ്രതിമകൾ തകർക്കുന്നതിനു o അക്രമങ്ങൾക്കുമെതിരെ നഗരത്തിലെ ആറു ഗാന്ധി പ്രതിമകളിലും ചെന്ന് മാപ്പു ചോദിക്കാലായിരുന്നു പരിപാടി. കണ്ണൂർ മഹാത്മാമന്ദിരത്തിൽ ബിഷപ്പ് ഡോ : അലക്സ് വടക്കും തല ഉദ്ഘാടനo ചെയ്തു . സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ഡോ ജോസ് മാത്യു പ്രായശ്ചിത്ത സന്ദേശo നൽകി. മഹാത്മാ മന്ദിര o സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടി പ്രസിഡണ്ട് ഇ.വി.ജി. നമ്പ്യാർ നയിച്ചു .വിവിധ ഗാന്ധി പ്രതിമകൾക്കു മുന്നിൽ സുരേഷ് ബാബു എളയാവൂർ, മാത്യു എം. കണ്ടത്തിൽ, ഫാ: സ്കറിയ കല്ലൂർ, ടി.ചന്ദ്രൻ, എ. രഘു മാസ്റ്റർ രമ ജി നമ്പ്യാർ എന്നിവർ മാപ്പപേക്ഷ നടത്തി. മഹാത്മാ മന്ദിരം ജനറൽ സെക്രട്ടരി സി. സുനിൽകുമാർ, വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത് , ട്രഷറർ എം.ടി. ജിനരാജൻ, സർവ്വോദയ മണ്ഡല o സംസ്ഥാന സെക്രട്ടരി ഇ.എം. ബാലൻ പി.വിജയകുമാർ, മുഹമ്മദ് റഷീദ്, പി. വല്ലി . സണ്ണി ആശാരിപറമ്പിൽ തുടങ്ങിയവർ നേതൃത്യം നൽകി