//
6 മിനിറ്റ് വായിച്ചു

കണ്ണൂർ സർവകലാശാല: സെമസ്റ്റർ പഠനം പാതി പിന്നിട്ടു; പാഠപുസ്തകമില്ല

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി ബി​രു​ദ കോ​ഴ്​​സി​ൽ സെ​മ​സ്റ്റ​ർ പ​ഠ​നം പാ​തി പി​ന്നി​ട്ടി​ട്ടും പാ​ഠ​പു​സ്ത​കം ത​യാ​റാ​യി​ട്ടി​ല്ല. ബി.​എ ഹി​ന്ദി കോ​ഴ്​​സി​ൽ ആ​റാം സെ​മ​സ്റ്റ​റി​ലു​ള്ള ‘ആ​ധു​നി​ക ഏ​വം സ​മ​കാ​ലീ​ൻ ഹി​ന്ദി ക​വി​ത’ പേ​പ്പ​റി​ന് വേ​ണ്ടി​യു​ള്ള ‘കാ​വ്യ ര​ത്നാ​ക​ർ’ എ​ന്ന പു​സ്ത​ക​മാ​ണ്​ ഇ​നി​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്താ​ത്ത​ത്​. സെ​മ​സ്റ്റ​ർ തു​ട​ങ്ങി​ ര​ണ്ട​ര മാ​സ​മെ​ത്താ​റാ​യി​ട്ടും പു​സ്ത​കം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​ണി പ്ര​കാ​ശ​ൻ ഡ​ൽ​ഹി​ക്കാ​ണ്​ പു​സ്ത​ക പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ചു​മ​ത​ല. 2019 ജൂ​ൺ 20നാ​ണ്​ ന​ട​പ്പ്​ ബി​രു​ദ കോ​ഴ്സി​ലേ​ക്കു​ള്ള സി​ല​ബ​സ്​ ത​യാ​റാ​യ​ത്. മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സ​മ​യ​ത്തു​പോ​ലും നി​ശ്ച​യി​ച്ച പാ​ഠ​പു​സ്ത​കം ത​യാ​റാ​കാ​ത്ത​ത്​ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​യാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യു.​ജി പ​ഠ​ന ബോ​ർ​ഡി​ന്‍റെ നി​ർ​​ദേ​ശ പ്ര​കാ​ര​മാ​ണ്​ ഈ ​പാ​ഠ​ഭാ​ഗം സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!