/
7 മിനിറ്റ് വായിച്ചു

സി.ഐ.എഫ്.ടിയുമായി സഹകരിക്കാൻ കണ്ണൂർ സർവകലാശാല

ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്‍റെ (ഐ.സി.എ.ആർ) കീഴിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സി.ഐ.എഫ്.ടി) കണ്ണൂർ സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസും ഐ.സി.എ.ആർ – സി.ഐ.എഫ്.ടി ഡയറക്ടർ ഡോ. ജോർജ് നൈനാനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതുവഴി രണ്ട് സ്ഥാപനങ്ങളും അക്കാദമിക വിഷയങ്ങളിലും ഗവേഷണ വിഷയങ്ങളിലും സഹകരിക്കും. പരിസ്ഥിതി, നാനോ ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ബയോടെക്നോളജി, എൻജിനീയറിങ്, പാരിസ്ഥിതിക ആഘാതം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള തലങ്ങളിൽ സംയുക്തമായി ഗവേഷണവും പഠനങ്ങളും നടത്താൻ ഇതുവഴി സാധിക്കും. കണ്ണൂർ സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം മേധാവി ഡോ. പ്രദീപൻ പെരിയാട്ട്, അസിസ്റ്റൻറ് പ്രൊഫസർ ഡോ. തങ്കവേലു, ഐ.സി.എ.ആർ – സി.ഐ.എഫ്.ടിയിലെ ബയോകെമിസ്ട്രി & ന്യൂട്രീഷൻ ഡിവിഷൻ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സുശീല മാത്യു, എക്സ്റ്റൻഷൻ ഇൻഫർമേഷൻ & സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. അമൂല്യ കുമാർ മൊഹന്ദി എന്നിവർ ചേർന്നാണ് ധാരണാപത്രം തയാറാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!