കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദ് ചെയ്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ വിസിയുടെ തീരുമാനം. സര്‍വ്വകലാശാല ചട്ടപ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. സര്‍വ്വകലാശാല അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടില്ല.കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാള്‍ സ്വീകരിക്കും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ക്രമക്കേടില്ല എന്നതില്‍ ഉറച്ച് നില്‍ക്കുന്നെന്നും വിസി വ്യക്തമാക്കി.
അതേസമയം, നിയമന നടപടി റദ്ദാക്കിയതില്‍ മറുപടി പറയേണ്ടത് വൈസ് ചാന്‍സിലറെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. നിയമപ്രകാരം മാത്രമാണ് നിയമനം നടക്കാറുള്ളത്. ഇക്കാര്യം വിശദീകരിക്കേണ്ടത് വിസിയാണെന്നും മന്ത്രി പറഞ്ഞു. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്.ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
പ്രിയ വര്‍ഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വിസി പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതവും ചട്ടലംഘനവും അനുവദിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്.