/
5 മിനിറ്റ് വായിച്ചു

‘4 ക്യാപ്സ്യൂളുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചത് 1 കിലോ സ്വര്‍ണം’;കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖാണ് പിടിയിലായത്. ഇയാളില്‍നിന്ന് 1.017 കിലോഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തിട്ടുണ്ട്.ഞായറാഴ്ച രാവിലെ ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍ ഫാറൂഖ് കരിപ്പൂരില്‍ എത്തിയത്.

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി, എയ്ഡ്‌പോസ്റ്റിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു.പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയില്‍ നാല് ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ കണ്ടെത്തി. പ്രതിയെ കരിപ്പൂര്‍ പോലീസിന് കൈമാറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!