/
3 മിനിറ്റ് വായിച്ചു

റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയെ തിരികെ ഏൽപ്പിച്ച് യുവതി മാതൃകയായി

കരിവെള്ളൂർ : റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈ ചെയിൻ ഉടമസ്ഥയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചുനൽകി യുവതി മാതൃകയായി. പാലക്കുന്ന് വെള്ളച്ചാൽ റോഡിനു സമീപം തയ്യൽകട നടത്തുന്ന ടി.പി. ഗിരിജയാണ് ഒന്നേകാൽ പവന്റെ കൈ ചെയിൻ തിരിച്ചുനൽകി മാതൃകയായത്.

വെള്ളച്ചാലിലെ അലീമയുടേതായിരുന്നു കൈ ചെയിൻ.കാഞ്ഞങ്ങാട് മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാരിയായ അലീമ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൈ ചെയിൻ നഷ്ടപ്പെട്ടത്. ഗിരിജയുടെ കടയിലെത്തി അലീമ ആഭരണം ഏറ്റുവാങ്ങി. ആണൂരിലെ കെ.വി. രമേശന്റെ ഭാര്യയാണ് ഗിരിജ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!