സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. നിലവില്‍ 72 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുണ്ട്. വിവിധ കമ്പനികളുടെ എണ്ണായിരത്തിൽ അധികം മരുന്നുകളാണ് സൗജന്യ നിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നത്. ഇതിനായുള്ള നടപടികൾക്ക് തുടക്കമായി.