കാസര്‍ഗോഡ് ചെറുവത്തൂരില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ച തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കംചെയ്തു. അന്ധവിശ്വാസമെന്ന ആരോപണം ശക്തമായതോടെയാണ് നടപടി. തിരുമുമ്പ് പ്രതിമയോട് ചേര്‍ത്ത് നിര്‍മ്മിച്ച നാഗവും പുറ്റും അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ലക്ഷക്കണക്കിന് രൂപയുടെ മുതല്‍ മുടക്കിലാണ് തിരുമുമ്പിന്റെ പ്രതിമ നിര്‍മ്മിച്ചത്. പിന്നീട് പ്രതിമയോട് ചേര്‍ത്ത് നാഗവും പുറ്റും നിര്‍മിക്കുകയായിരുന്നു.എന്നാല്‍ ഇവയ്ക്ക് പ്രതിമയുമായി ബന്ധമില്ലെന്നും ഇത് അന്ധവിശ്വാസമാണെന്നും ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം അധികൃതര്‍ നാഗവും പുറ്റും നീക്കം ചെയ്യുകയായിരുന്നു.