//
10 മിനിറ്റ് വായിച്ചു

KEAM 2023- കേരള എൻട്രൻസ് പരീക്ഷ മെയ്‌ 17ന്: ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ്

അടുത്ത അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കേരള
എൻട്രൻസ് എക്സാം മേയ് 17ന് നടക്കും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയുടെ അധ്യക്ഷതയിൽ ചേർന്ന എൻട്രൻസ് പ്രോസ്പെക്ടസ് പരിഷ്കരണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം സർക്കാർ അംഗീകരിച്ച ശേഷം പരീക്ഷാ വിജ്ഞാപനം പുറത്തിറക്കും.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ് ഇടാക്കാനും തീരുമാനമായി. മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഓപ്ഷൻ രജിസ്ട്രേഷന് ഫീസ് ചുമത്തുന്ന മാതൃകയിലായിരിക്കും കേരളത്തിലെയും ഫീസ്. കോഴ്സ് ഫീസിന് അനുസൃതമായായിരിക്കും ഓപ്
ഷൻ രജിസ്ട്രേഷനുള്ള ഫീസ്നിശ്ചയിക്കുക.

അനാവശ്യമായി ഓപ്ഷൻ നൽകുന്നത് തടയാനെന്ന നിലയിലാണ് ഓപ്ഷൻ രജിസ്
ട്രേഷന് ഫീസ് ഈടാക്കാനുള്ള നിർദേശം വന്നത്. രാവിലെയും ഉച്ചക്ക് ശേഷവുമായി നിലവിലുള്ള രീതിയിൽ രണ്ട് പേപ്പറുകളിലായിരിക്കും പരീക്ഷ നടക്കുക.പേപ്പർ ഒന്ന് ഫിസിക്സ് ആൻഡ് കെമിസ്ട്രി, പേപ്പർ രണ്ട് മാത്‍സ് എന്ന രീതിയിൽ രണ്ടര മണിക്കൂർ വീതം ദൈർഘ്യമുള്ള പരീക്ഷയായിരിക്കും നടക്കുക. നിലവിലെ സിലബസിൽ മാറ്റമില്ല . കഴിഞ്ഞ വർഷത്തെ അപേക്ഷ ഫീസ് ഈ വർഷവും തുടരും.ജനറൽ വിഭാഗത്തിന് എൻജിനീയറിങ് മാത്രം/ ബി.ഫാം മാത്രം/ രണ്ടും കൂടി 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂ
പയുമാണ് നിലവിലുള്ള ഫീസ്. ആർക്കിടെക്ചർ മാത്രം/ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ മാത്രം/ രണ്ടും കൂടി ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്.മുഴുവൻ കോഴ്സുകൾക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് നിലവിലുള്ള ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!