പ്രസവത്തിനായി ജില്ല ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാർ കത്തി യുവതിയും ഭർത്താവും വെന്തു മരിക്കാനിടയായ സംഭവത്തിൽ പ്രതികരണവുമായി മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവിങ് സീറ്റിനടിയിൽ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ആയിരുന്നുവെന്ന പ്രചാരണത്തിനിടെയാണ് പ്രതികരണം. കഴിഞ്ഞ ദിവസം മാഹിയിൽ നിന്ന് ഇന്ധനം നിറച്ചിരുന്നെന്നും പെട്രോൾ കരുതേണ്ട ആവിശ്യമില്ലെന്നും റിഷയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ താമര വളപ്പിൽ പ്രജിത്, ഭാര്യ റീഷ എന്നിവരാണു അപകടത്തിൽ മരിച്ചത്.