/
7 മിനിറ്റ് വായിച്ചു

‘മന്ത്രവാദത്തിനിടെ കുട്ടി ബോധം കെട്ടു’; ‘വാസന്തിയമ്മ മഠത്തിലേക്ക് പ്രതിഷേധം, മന്ത്രവാദിനി കസ്റ്റഡിയിൽ

മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ യുവജന സംഘടനകളുടെ പ്രതിഷേധം.പത്തനംതിട്ട മലയാലപ്പുഴയിലെ ‘വാസന്തിയമ്മമഠം’ എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രവാദ ചികിത്സാ കേന്ദ്രത്തിന് പ്രതിഷേധക്കാർ കേടുപാടുകൾ വരുത്തി.

ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പൂജാ കേന്ദ്രം അടിച്ചുതകർക്കുകയായിരുന്നു. പിന്നാലെ പൂജാ കേന്ദ്രം നടത്തിപ്പുകാരായ ശോഭനയേയും(വാസന്തി) ഭർത്താവിനേയും പൊലിസ് കസ്റ്റഡിയിലെടുത്തു.

മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ ‘വാസന്തിയമ്മമഠം’ പൂജാ കേന്ദ്രത്തിലേതാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വെെറലായതിനെ പിന്നാലെയാണ് പ്രതിഷേധവുമായി സംഘടനകൾ എത്തിയത്.

വീടിനോട് ചേർന്ന് പ്രത്യേകം നിർമ്മിച്ച പ്രാർത്ഥനാ കേന്ദ്രത്തിലാണ് മന്ത്രവാദ ചികിത്സാ നടത്തുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വീടിന്റെ ഓടുകളും മറ്റ് ചില ഭാഗങ്ങളും വിളക്കുകളും പ്രതിഷേധക്കാർ തകർത്തു. വീടിനു മുൻവശത്തിരുന്ന ഇരുചക്ര വാഹനവും തകർത്തു. പിന്നീട് പൊലീസെത്തിയാണ് ശോഭനയേയും ഭർത്താവിനേയും കസ്റ്റഡിയിലെടുത്തത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!