//
6 മിനിറ്റ് വായിച്ചു

‘ഇന്ത്യന്‍ നടിയുടെ വെളിപ്പെടുത്തല്‍’; ഭാവനയുടെ തുറന്നുപറച്ചില്‍ വാര്‍ത്തയാക്കി റഷ്യന്‍ ഭരണകൂട മാധ്യമം

തനിക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഭാവനയുടെ തുറന്നു പറച്ചിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പല കോണുകളിൽ നിന്നും നടിയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നുണ്ട്. ഇപ്പോഴിതാ ഭാവനയുടെ വാക്കുകൾ റഷ്യൻ ഭരണകൂട മാധ്യമമായ സ്പുട്നിക്ക് പങ്കുവെച്ചിരിക്കുകയാണ്.’ചിതറിത്തെറിച്ചത് എന്റെ അഭിമാനമാണ്, തിരിച്ചു പിടിക്കും’ എന്ന ഭാവനയുടെ വാക്കുകൾ തലകെട്ടാക്കിയാണ് സ്പുട്നിക് വാർത്ത നൽകിയിരിക്കുന്നത്. ഭാവനയുടെ തുറന്നു പറച്ചിലിന് തൊട്ടുപിന്നാലെ തന്നെ ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം. ആക്രമണം നേരിട്ട ശേഷം തന്റെ ജീവിതം മാറി മറഞ്ഞത്, ഇരയെന്ന പേരിട്ട് മുഖ്യധാരയിൽ നിന്നും തന്റെ പേര് തന്നെ അപ്രത്യക്ഷമായത്, സിനിമാ മേഖലയിൽ നിന്നുണ്ടായ മോശം പ്രതികരണങ്ങളും പിന്തുണയും തുടങ്ങിയ വിഷയങ്ങൾ ഭാവന സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!