രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 10.23 ശതകോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം 12 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക യജ്ഞം നടത്തുന്നതാണ്.മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെടെ ഇതിനായി 3827.69 കോടി രൂപ കേന്ദ്രവിഹിതം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ 2022- 23ലെ കേന്ദ്രബജറ്റില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതം കാല്‍ലക്ഷം കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത് ഏറെ ആശങ്കാജനകമാണ്. തൊഴിലുറപ്പ് പദ്ധതിക്കായി സമയബന്ധിതമായി വിഹിതം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് പദ്ധതിയെ ദുര്‍ബലപ്പെടുത്തുമെന്നും ആശങ്കയുണ്ട്.കുടുംബശ്രീ പദ്ധതികളുടെ വിഹിതത്തിന് പുറമേ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നൈപുണ്യ പദ്ധതിക്കും ഇത്തവണ കേരള ബജറ്റില്‍ ഇടംനല്‍കിയിട്ടുണ്ട്.