//
5 മിനിറ്റ് വായിച്ചു

ലിംഗ സമത്വം, സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടുത്തും; പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രുപീകരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കരിക്കുലം കോർ കമ്മിറ്റി രൂപീകരിച്ചു. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്‌തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സ്‌കൂളിലെ സാഹചര്യം കണക്കിലെടുത്ത് അക്കാദമിക് കലണ്ടറിന് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണഘടനാമൂല്യങ്ങൾ, സ്ത്രീധനം, മതേതരത്വം, ജനാധിപത്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തും. വിദേശജോലിക്കായുള്ള ഡെപ്യൂട്ടേഷൻ പരിമിതപ്പെടുത്തും. ശാസ്ത്രമേളയും കായികമേളയും കലോത്സവവും അടുത്തവര്‍ഷം പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!