കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് കണ്ണൂർ ജില്ലാ സമ്മേളനം തോട്ടട കെ. എഫ്. ബി കോൺഫറൻസ് ഹാളിൽ നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉത്ഘാടനം ചെയ്‌തു. കാഴ്ച്ച നഷ്ടപ്പെട്ടവർക്കായുള്ള അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്.കെ. എഫ്. ബി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം. എം സാജിദ് അധ്യക്ഷനായി. കെ. എഫ്. ബി ജില്ലാ സെക്രട്ടറി ടി എൻ മുരളീധരൻ സ്വാഗതം പറഞ്ഞു. കെ. എഫ്. ബി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എം കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം നിരൂപ് മുഖ്യാഥിതയായി. ടി. ചിത്ര(കെ. എഫ്. ബി കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ), കെ. കെ സക്രിയ (കണ്ണൂർ താലൂക്ക് സെക്രട്ടറി ), പി ശ്രീജിത്ത് (ഭാവന ബിൽഡേർസ് ) എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കെ. എഫ്. ബി അഡ്വൈസർ സി. കെ അബൂബക്കർ, സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ്, സംസ്ഥാന നിർവാഹക കമ്മിറ്റി അംഗം കെ. വി പ്രേമലത, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ പി അബ്ദുള്ള, കെ ടി ഫാത്തിമ എന്നിവർ പങ്കെടുത്തു. കെ. എഫ്. ബി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പ്രശാന്ത് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയങ്ങൾ:
1. ഇന്ന് നിലവിലുള്ള ഭിന്നശേഷി പെൻഷൻ 1600 രൂപയാണ്. രണ്ട് പെൻഷനും അർഹതയുള്ള ഭിന്നശേഷികാർക്ക് രണ്ടാമത്തെ പെൻഷൻ 600 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതു ശെരിയല്ലെന്നും രണ്ടാമത്തെ പെൻഷനും പൂർണ്ണമായി നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
2. ഭാരിച്ച ചിലവ് വരുന്ന സ്വകാര്യ ആശുപത്രിയിൽ UDID കാർഡുള്ള ഭിന്നശേഷിക്കാർക്ക് ബില്ല് എമൗണ്ടിൽ നിശ്ചിത ശതമാനം ഇളവ് നൽക്കുവാൻ നിർദ്ദേശം നൽക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
3. ഭിന്നശേഷിക്കാരുടെ വീടുകളിൽ സോളാർ പാനൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു തരണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
4. സ്വതന്ത്ര സഞ്ചാരത്തിനു പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് സർക്കാരിന്റെ സഹായത്തോടെ വീട്ടിലേക്ക് വാഹനത്തിൽ പോകുവാനുള്ള സൗകര്യം നിയമത്തിൽ മാറ്റം വരുത്തികൊണ്ട് ഇടപെടണ്ണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
5. ഭിന്നശേഷിക്കാർക്ക് വാഹനനികുതിയിൽ ഇളവ് ലഭിച്ചതുപ്പോലെ റവന്യു ടാക്സിലും പൂർണ്ണമായും ഇളവ് നൽക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
6. ഭിന്നശേഷിക്കാരുടെ സ്ഥാപനങ്ങളിലും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെയും മുമ്പിൽ ബസ്സ് സ്റ്റോപ്പ് അനുവദിക്കണമെന്ന് സർക്കാരിനോട് ആവിശ്യപ്പെടുന്നു.