കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഫേസ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ‘പിണറായി ഭരിക്കുന്ന കേരളത്തിലെ ആശുപത്രിയില്‍ സി.പി.എം ആവാനുള്ള മരുന്ന് കുത്തിവെക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്’ എന്നാണ് അവര്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സൂക്ഷിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ‘ക്ലോര്‍ ഫെനിറമീന്‍ മലേറ്റ്’ എന്നുള്ളത് ചുരുക്കിയെഴുതിയിരിക്കുന്നതാണ് എന്നും അവര്‍ ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നു.മനോരമയുടെ ഫോട്ടോഗ്രാഫര്‍ ധനേഷാണ് ഈ ചിത്രം പകര്‍ത്തിയത്.വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്.