കണ്ണൂര്‍ പാനൂരില്‍ പ്രണയപ്പകയ്ക്ക് ഇരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട വിഷ്ണുപ്രിയയെ അധിക്ഷേപിച്ച് കുസാറ്റ് സര്‍വ്വകലാശാലാ അദ്ധ്യാപകന്‍. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പോളിമര്‍ സയന്‍സ് – റബ്ബര്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. പ്രശാന്ത് രാഘവനാണ് പരോക്ഷമായി വിഷ്ണുപ്രിയയെ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ശ്യാംജിത്തിന്റെ ക്രൂരകൃത്യം ചര്‍ച്ചയായിരിക്കെ ‘അവള്‍ തേച്ചു, അവന്‍ ഒട്ടിച്ചു’ എന്ന് പ്രശാന്ത് രാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി എത്തിയെങ്കിലും പ്രശാന്ത് രാഘവന്‍ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ല. ചോദ്യം ചെയ്ത് കമന്റ് ബോക്‌സിലെത്തിയവര്‍ക്ക് മുന്നില്‍ അദ്ധ്യാപകന്‍ തന്റേതായ വാദഗതികള്‍ നിരത്തുന്നുമുണ്ട്. പെണ്‍കുട്ടി സുഹൃത്തില്‍ നിന്ന് അകന്ന് കൊലയ്ക്ക് കാരണമുണ്ടാക്കിയെന്ന തരത്തിലാണ് പ്രശാന്ത് രാഘവന്റെ വാദങ്ങള്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അദ്ധ്യാപകന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി കുസാറ്റ് എസ്എഫ്‌ഐ രംഗത്തെത്തി. ഡോ. പ്രശാന്ത് രാഘവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും യൂണിവേഴ്‌സിറ്റി സമൂഹം ഈ വിഷയത്തില്‍ ഗൗരവപൂര്‍വ്വം പ്രതിഷേധിക്കേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
‘പ്രണയത്തിലെ ജനാധിപത്യത്തെ റദ്ദ് ചെയ്തുകൊണ്ട് കൊലപാതക ഭീകരത കാട്ടുന്ന യുവസമൂഹം പടര്‍ത്തുന്ന ഭീതി വളരെ വലുതാണ്.സമൂഹമാകമാനം ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൃത്യമായ നിലപാടെടുക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്.