മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടക്കുന്നതായി വിജിലൻസ്. ഏജന്റുമാർ മുഖേനെ വ്യാജ രേഖകൾ ഹാജരാക്കിയാണ് പണം നട്ടുന്നത്. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഓപ്പറേഷൻ സിഎംആർഡിഎഫ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; കലക്ട്രേറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന
