പ്രശസ്ത സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു.സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു.
ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ നൂറോളം സിനിമകൾക്ക് സഹസംവിധായകനായി.പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു.