വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയ 10 പവന്റെ സ്വര്‍ണം ഉടമയ്ക്ക് തിരിച്ച് നല്കി രണ്ടാംക്ലാസുകാരന്. നെടുമുടി പഞ്ചായത്ത് എട്ടാം വാര്‍ഡ് ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടില്‍ കാര്‍ത്തിക് ആണ് വഴിയില്‍ കിടന്നുകിട്ടിയ 10 പവന് ഉടമയ്ക്ക് തിരികെ നല്കി മാതൃകയായത്.
ആലപ്പുഴ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മുത്തശ്ശിക്കും മത്തച്ഛനുമൊപ്പം പോയപ്പോഴാണ് കാര്‍ത്തികിന് പൊതിഞ്ഞ നിലയില്‍ മുല്ലയ്ക്കല് ഭാഗത്തുനിന്നും സ്വര്‍ണം കിട്ടിയത്. മുത്തച്ഛൻ വിവരം സപ്ലൈക്കോ അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് സമീപത്തെ ബാങ്കുമായി ബന്ധപ്പെട്ട് സ്വര്‍ണത്തിന്റെ ഉടമയെ കണ്ടെത്തി. ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.