സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് കെ.കെ. ശൈലജ. കോടിയേരി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ചില വാക്കുകൾ അടർത്തിയെടുത്ത് പറയുന്നത് ശരിയല്ല. കോടിയേരിക്കെതിരെ എം എസ് എഫ് നേതാവ് പരാതി നൽകിയിരുന്നു.എന്നാൽ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള കോടിയേരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പരാതിയുമായി ഹരിത മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി ഫാത്തിമ രംഗത്തെത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിക്ക് ഇമെയിൽ വഴി നൽകിയ പരാതിയുടെ സ്‌ക്രീൻഷോട്ടും അതിലെ കണ്ടന്റും ഫേസ്ബുക്ക് കുറിപ്പിൽ നൽകിയിട്ടുണ്ട്.‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെ തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. അതേസമയം, പി. ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തി റെഡ് ആർമി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അർഹമായ സ്ഥാനം നൽകാത്തതിനാലാണ് 42,000 പേർ അംഗങ്ങളായുള്ള റെഡ് ആർമി ഒഫീഷ്യൽസ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ ജയരാജൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.