/
4 മിനിറ്റ് വായിച്ചു

ശബരിമലയിൽ ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്.മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് അഞ്ചരയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ എത്തും, തുടർന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവരും. ആറെ മുക്കാലോടെ തിരുവാഭരണം ചാർത്തി ദീപാരാധനയും പിന്നാലെ മകരവിളക്ക് ദർശനവും നടക്കും.കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടെങ്കിലും 75,000ത്തോളം തീർഥാടകർ ദർശനത്തിന് എത്തും എന്നാണ് ദേവസ്വംബോർഡ് കണക്ക് കൂട്ടുന്നത്.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!