ഖാദിക്ക് പേരുകേട്ട പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിസന്ധിഘട്ടത്തിൽ ഖാദിയെ രക്ഷിക്കാൻ കൈകോർക്കുന്നു .യൂണിഫോം ഖാദിയാക്കാനാണ് ഓട്ടോ തൊഴിലാളികളുടെ തീരുമാനം .ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യമായി യൂണിഫോം ഖാദിയാക്കിയ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.പയ്യന്നൂരിലെ 300 ഓളം ഓട്ടോറിക്ഷ ഡ്രൈവർമാരാണ് യൂണിഫോം ഖാദിയാക്കാനൊരുങ്ങുന്നത് .പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാക്കി നിറത്തിലുള്ള ഖാദി തുണിയാണ് ഡ്രൈവർമാരുടെ യൂണിഫോമാക്കുക .തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ഇത് സംബന്ധിച്ച ഉറപ്പ് നൽകി .ഖാദി പ്രസ്ഥാനത്തെ നവീകരണത്തിന് നയിക്കുന്നതിന് വേണ്ടി ശ്രെമിക്കുന്നത് അങ്ങേയറ്റം അഭിമാനകരമായ കാര്യമാണെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു .സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് പേരുകേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം അഭിനന്ദനാർഹമാണെന്ന് പി ജയരാജൻ പറഞ്ഞു .ഇതോടെ ഇന്ത്യയിൽ തന്നെ ആദ്യമായി യൂണിഫോം ഖാദിയാക്കിയ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.