///
5 മിനിറ്റ് വായിച്ചു

മദ്രസ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം;മൂന്നുപേർ അറസ്റ്റിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന13 കാരനെ മിഠായി കാണിച്ച് ഓമ്നി വാനിൽ തട്ടികൊണ്ടു പോകാൻ ശ്രമം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. പടന്നയിൽ താമസിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്തുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ നജ് ബിൽ ബുൾ (24), മിഷർ ഷെയ്ഖ് (24) മാനവിക് ഷെയ്ഖ് (30) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.9 ന് രാവിലെ 8 മണിയോടെ തൃക്കരിപ്പൂർ ആയിറ്റിയിലായിരുന്നു സംഭവം.കുട്ടി ബഹളം വെച്ചതോടെ പ്രതികൾ വാഹനവുമായി കടന്നു കളയുകയായിരുന്നു. നമ്പർ മനസിലാക്കിയ കുട്ടി വീട്ടിലെത്തി വിവരം പറയുകയും ബന്ധുക്കൾക്കൊപ്പമെത്തി ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ കുട്ടി പരാതിയിൽപറഞ്ഞ നീല നിറമുള്ള കെ.എൽ 59. എ. 809 നമ്പർ ഓമ്നി വാൻ കണ്ടെത്തുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!