/
6 മിനിറ്റ് വായിച്ചു

ആണ്‍വേഷം ചമഞ്ഞ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതിക്ക് പത്ത് വര്‍ഷം തടവും പിഴയും

ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ(27)യെ ആണ് പത്ത് വര്‍ഷം തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ജഡ്ജ് എസ് സജി കുമാര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ട് പോകുകയായിരുന്നു. പുരുഷനെന്ന് തോന്നുന്ന രീതിയിലായിരുന്നു പ്രതി വസ്ത്രം ധരിച്ചിരുന്നത്. ഇവര്‍ പൊലീസിന്റെ പിടിയിലായപ്പോള്‍ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന കാര്യം പെണ്‍കുട്ടി അറിയുന്നത്.

ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കിയിരുന്നു. പിടിയിലായ സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസ്‌ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘുവാണ് ഹാജരായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!