കെ ഐ എഫ് ഇ യു എ(കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ) എടക്കാട് ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി വി പ്രകാശൻ, ജില്ലാ പ്രസിഡന്റ് കെ മനോഹരൻ, സുജയൻ പി,, അജേഷ് പി പി എന്നിവർ സംസാരിച്ചു. യോഗത്തിൽ കെ നന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബാബു ജയേഷ് വി റിപ്പോർട്ട് അവതരിപ്പിച്ചു.വർധിച്ചുവരുന്ന ഇരുമ്പുൽപ്പന്നങ്ങളുടെ വിലവർധനവിൽ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളെ പ്രതിഷേധം അറിയിക്കുകയും അടിയന്തിര ഇടപെടൽ വിലവർധനവിന്റെ കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ലൈസൻസ് ഇല്ലാതെ വെൽഡിങ് തൊഴിൽ അനധികൃതമായി വ്യാപകമായി നടന്നുവരുന്നു. ഇലക്ട്രിസിറ്റി ഉപയോഗിച്ച് നടത്തുന്ന വെൽഡിങ് വർക്കുകൾക്ക് അപകടസാധ്യത കൂടുതലാണ്. ആയതിനാൽ ഗവൺമെന്റ് നിർദ്ദേശിക്കുന്ന ലൈസൻസ് ഉപയോഗിച്ച് തൊഴിൽ ചെയ്യുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നും അനധികൃത വെൽഡിങ് വർക്കുകളെയും സൈറ്റ് വർക്കർമാരെയും നിയമംമൂലം തടയണമെന്ന് ത്രിതലപഞ്ചായത്തധികാരികളോടും സർക്കാരിനോടും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.