പുഴാതി കൃഷിഭവൻ്റെ ‘കർഷകസഭയും ഞാറ്റുവേല ചന്തയും’ പുഴാതി കമ്മ്യുണിറ്റി ഹാളിൽ നടന്നു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 12 ആം വാർഡ് കൗൺസിലർ പനയൻ ഉഷ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ടി. വി. ശ്രീകുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സുനിത ബാലൻ നന്ദിയും പറഞ്ഞു. കണ്ണൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.പി. രസ്ന പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാരായ പി. കൗലത്ത്, കൂക്കിരി രാജേഷ് എന്നിവർ സംസാരിച്ചു. കൃഷി ഉദ്യോഗസ്ഥർ , മുതിർന്ന കർഷകർ തുടങ്ങി 76 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പുഴാതി ആഴ്ച ചന്തയുടെയും അഗ്രിഗേഷൻ സെന്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷ തൈകളുടെ പ്രദർശനവും വില്പനയും നടത്തി.