ഇരിട്ടി: പന്ത്രണ്ടുകാരനായ മകൻ ബൈക്കോടിച്ചതിന് ബൈക്കുടമയായ പിതാവിന് 13,500 രൂപ പിഴയീടാക്കി പോലീസിൻ്റെ ശിക്ഷ.ആറളം പോലീസാണ് പ്രായപൂർത്തിയാകാത്ത മകൻ പൊതുനിരത്തിലൂടെ ബൈക്ക് ഓടിച്ചതിന് ബൈക്കുടമയായ കുട്ടിയുടെ പിതാവിന് പിഴയീടാക്കിയത്. ആറളം ചെടിക്കുളത്താണ് സംഭവം.
ആറാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുകാരൻ തൻ്റെ പിതാവിൻ്റെ ബൈക്കിൽ ആറളം -ചെടിക്കുളം റോഡിൽ ചുറ്റിയടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ആറളം എസ്.ഐ.വി.വി.ശ്രീജേഷിന് കൈമാറുകയായിരുന്നു .തുടർന്ന് പോലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയും കുട്ടിയുടെ പിതാവുമായ ആറളം ചെടിക്കുളത്ത് കക്കോടിലെ താഴെക്കാട്ട് യോഹന്നാനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്ത് 13,500 രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനൽകുകയായിരുന്നു.