//
8 മിനിറ്റ് വായിച്ചു

കണ്ണൂരിൽ വനിതാ പോലീസിനെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ സംഭവം; പ്രതി പിടിയിൽ

കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്‌കൂട്ടർ വനിതാ പോലീസിനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. താഴെ ചൊവ്വ സ്വദേശി സൽമാൻ ഫാരിസാണ് പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ ജിൻസിയാണ് അപകടത്തിൽപെട്ടത്.സ്വാതന്ത്ര്യ ദിന പരേഡ് റിഹേസലിന് പോകുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിനിടെ പൊലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സൽമാൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇവിടെവെച്ചാണ് പോലീസ് പിടികൂടിയത്.ഇന്നലെ വൈകീട്ട് കണ്ണൂർ നഗരത്തിലെ പൊലീസ് പരേഡ് ഗ്രൗണ്ടിന് മുന്നിലായിരുന്നു സംഭവം. കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉ​ദ്യോഗസ്ഥ ജിൻസിക്കാണ് പരിക്കേറ്റത്. സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകൾ നോക്കി നിൽക്കെയൊയിരുന്നു അപകടം.

സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സലിനായാണ് ജിൻസി കണ്ണൂർ പൊലീസ് മൈതാനിയി​ലെത്തിയത്. തുടർന്ന് സഹപ്രവർത്തകരോടൊപ്പം റോഡ് മുറിച്ച് കടക്കവേയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്.നിർത്താതെ പോയ ബൈക്കിന്റെ ദൃശ്യങ്ങൾ പൊലീസ് സി.സി.ടി.വിയിൽ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പർ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!