പീഡനത്തിന് കൗൺസിലർക്കെതിരെ പരാതി നൽകിയ ജീവനക്കാരിക്ക് ജോലി ചെയ്ത സഹകരണ സ്ഥാപനത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് .കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെതിരെ പരാതി നല്കിയതിലാണ് നടപടി .പോലീസിൽ പരാതി നൽകി സ്ഥാപനത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു .
യുവതിയുടെ പരാതിയില്‍ എടക്കാട് പോലീസാണ് കേസെടുത്തത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ ബേങ്ക്. ബേങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് കൃഷ്ണകുമാര്‍. പകല്‍ ഒരുമണിയോടെ ഇവിടെയത്തിത്തിയ കൃഷ്ണകുമാര്‍ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ജീവനക്കാരി എടക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബേങ്ക് സെക്രട്ടറി കണ്ണൂരിലേക്കും ഡെപ്പോസിറ്റ് കലക്ടര്‍മാര്‍ പുറത്തേക്കും പോയസമയത്തായിരുന്നു പീഡന ശ്രമം. ഈ സമയത്ത് ജീവനക്കാരി ഒറ്റക്കാണ് ബേങ്കില്‍ ഉണ്ടായിരുന്നതെന്നും പരാതിയിലുണ്ട്.