/
3 മിനിറ്റ് വായിച്ചു

കണ്ണൂരിലും തിരുവനന്തപുരത്തും ലഹരിമരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

സംസ്ഥാനത്ത് രണ്ടിടത്ത് ലഹരിമരുന്ന് വേട്ട.കണ്ണൂരിൽ 10.5 ഗ്രാം എംഡിഎംഎ ആണ്  പിടികൂടിയത്. ബർണശ്ശേരി സ്വദേശി സഞ്ജു വിൽഫ്രഡിന് പൊലീസ്  അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ, സി.എച്ച്.നസീബും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പൊലീസ് സ്റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് ക‌ഞ്ചാവ് പിടികൂടിയത്. 210 കിലോ കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്.ക‌ഞ്ചാവ് സൂക്ഷിച്ച കിഷോർ എന്നയാളെ കസ്റ്റഡിയിലെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!