/
8 മിനിറ്റ് വായിച്ചു

കളമശേരി മണ്ണിടിഞ്ഞ് അപകടം; അഞ്ച് പേരെ കണ്ടെത്തി,ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം ഊർജിതമെന്ന് കൊച്ചി ഡി സി പി

കളമശേരിയിൽ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തടസമില്ല, പക്ഷെ മണ്ണിടിച്ചിൽ നടക്കുന്ന മേഖലയാണ് .അപകടത്തിൽ ഒരാൾ മരിച്ചു. ഏഴുപേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.ആകെ അഞ്ച് പേരെ ആശുപത്രിയിലെത്തിച്ചു. അതിൽ 2 പേരുടെ നിലയ്ക്ക് ആശങ്കയില്ല. മരിച്ചത് പശ്ചിമബംഗാൾ സ്വദേശി ഫൈജുൽ മണ്ഡലാണ്.രക്ഷപെടുത്തിയവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മറ്റ് 2 പേരേയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.അതിൽ രക്ഷപ്പെടുത്തിയ രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ്
മൂന്ന്പേരെ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടുത്തിയ മണിറൂൾ മണ്ഡൽ, ജയറോൾ മണ്ഡൽ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്.നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ഏഴുപേരും.25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!