തിരുവനന്തപുരം ശ്രീചിത്രയിൽ ഇരുപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം കണ്ടെത്തിയത്.ഇതോടെ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ അടച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്.വിദ്യാർഥികൾ ഉൾപ്പെടെ നൂറിലേറെ പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളജ് അടച്ചിരുന്നു.ഫാർമസി കോളജ് അടച്ചു. ഇതിന് പുറമെ തിരുവനന്തപുരത്തെ ഫാർമസി കോളജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോളജ് അടച്ചിരുന്നു. പുതുവത്സര പാർട്ടിയിൽ പങ്കെടുത്തവർക്കായിരുന്നു രോഗം കണ്ടെത്തിയത്. മെഡിക്കൽ കോളജിലും കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.