10 മിനിറ്റ് വായിച്ചു

കോഴിക്കോട്‌ ആരോഗ്യപ്രവർത്തകനും നിപാ ; സമ്പർക്കപ്പട്ടികയിൽ 789 പേർ 
 , 77 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ

കോഴിക്കോട്‌
മരണപ്പെട്ട മരുതോങ്കര സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച 24കാരനായ നഴ്‌സിനും നിപാ സ്ഥിരീകരിച്ചു.  കർണാടക സ്വദേശിയായ ഇയാൾ ആശുപത്രിയിലാണ്‌. ഇതോടെ നിപാ ബാധിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ച രണ്ടുപേർക്കു പുറമെ ഒമ്പത്‌ വയസ്സുള്ള കുഞ്ഞിനും യുവാവിനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.  ഒമ്പത്‌ വയസ്സുള്ള കുഞ്ഞ്‌ വെന്റിലേറ്ററിൽ തുടരുകയാണ്‌. യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്‌.

മരിച്ചയാളെ ചികിത്സിച്ച 10 ആരോഗ്യ പ്രവർത്തകരിൽ രോഗ ലക്ഷണമുണ്ടായ രണ്ട് പേരുടെ സ്രവസാമ്പിൾ ബുധൻ പുലർച്ചെയാണ്‌ പരിശോധനയ്‌ക്കയച്ചത്‌. ഇതിനുപുറമെ 11 പേരുടെ ഫലംകൂടി വരാനുണ്ട്‌. മരിച്ച മരുതോങ്കര സ്വദേശിയുമായി അടുത്ത സമ്പർക്കമുള്ള മൂന്നുപേരും ഇതിൽപ്പെടും. രോഗലക്ഷണമുള്ള ഇവർ വീട്ടിൽ നിരീക്ഷണത്തിലാണ്‌.  മരണമടഞ്ഞ രണ്ടുപേരുടെ റൂട്ട്‌ മാപ്പ്‌  പുറത്തുവിട്ടു. 47 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.

മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ  മരുതോങ്കര, ആയഞ്ചേരി മേഖലകളിൽ നിന്നുള്ള 13 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്‌.  ഇവർ ഉൾപ്പെടെ 20പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്‌.  ഐസിഎംആറിന്റെ ചെന്നൈയിലുള്ള എപ്പിഡമോളജി സംഘം ജില്ലയിലെത്തി.  ബുധനാഴ്‌ച വൈകിട്ട്‌ ചേർന്ന  ഓൺലൈൻയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  സ്ഥിതി വിലയിരുത്തി.  രോഗബാധിത മേഖലകളിലെ 313 വീടുകളിൽ നിന്ന്‌  മെഡിക്കൽ സംഘം വിവരങ്ങളെടുത്തു.

സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ചേർന്ന്‌  അടിയന്തര സാഹചര്യം നേരിടാനുള്ള നിർദേശം നൽകി.  ചികിത്സ‌യ്ക്കുള്ള എല്ലാ മരുന്നുകളും ആശുപത്രിയിൽ ശേഖരിച്ചിട്ടുണ്ട്‌.  മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വയോധികയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെന്റൽ വിദ്യാർഥിയും രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്‌.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!