//
4 മിനിറ്റ് വായിച്ചു

കോഴിക്കോട് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ വിദ്യാര്‍ഥികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (20), താമരശ്ശേരി സ്വദേശി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അഭിനവിന്റെ വീടിന് അടുത്തുള്ള പറമ്പിലെ മരത്തിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.ശ്രീലഷ്‌മിയെ ബുധനാഴ്‌ച ഉച്ചയോടെ കാണാതായതായി പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാത്രിയോടെ മരക്കൊമ്പിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലഷ്മി താമരശ്ശേരി ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിനവ് ചപ്പാത്തി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!