കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും.പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ സാന്നിധ്യത്തില്‍ അഭിജിത്ത് തീരുമാനം പ്രഖ്യാപിക്കും.
2017ലാണ് അഭിജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേറ്റത്. രണ്ടു വര്‍ഷമായിരുന്നു കാലാവധി. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുന:സംഘടന നടക്കാത്തതില്‍ കെ എസ് യുവില്‍ പ്രതിഷേധം ശക്തമായിരുന്നു.