കണ്ണൂർ സർവകലാശാല ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജി രാമസുബ്രമണ്യം.വിസിയുടെ പുനഃനിയമനവും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുവെന്ന് അറിയാതെയാണ് പങ്കെടുക്കാൻ തീരുമാനിച്ചത് എന്ന് ജസ്റ്റിസ് രാമസുബ്രമണ്യം
കണ്ണൂർ സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശിയ മുട്ട് കോർട്ട് കോമ്പറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി രാമസുബ്രമണ്യം.സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് എതിരായ ഹർജി താൻ പരിഗണിക്കുവെന്ന് അറിയാതെയാണ് ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്നും ജസ്റ്റിസ് രാമസുബ്രമണ്യം.
ജസ്റ്റിസ് രാമസുബ്രമണ്യം ചടങ്ങിൽ പങ്കെടുക്കുന്നതിന് എതിരെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്ന് പരാതി നൽകിയിരുന്നു.വി സി പുനർനിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.