//
6 മിനിറ്റ് വായിച്ചു

കെഎസ്‍യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചു; എസ്എഫ്ഐക്കാരുടെ സ്ത്രീപക്ഷ കേരളമെന്ന് വിമർശിച്ച് ഷാഫി പറമ്പില്‍

തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍  കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം. കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ കയറി  നിരവധി കെ എസ് യു പ്രവർത്തകരെ എസ്എഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഒരു ഇന്നോവയിൽ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞതായി ഷാഫി ഫേസബുക്ക് കുറിപ്പില്‍ പറയുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!