/
11 മിനിറ്റ് വായിച്ചു

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം; റാലിയും പൊതുസമ്മേളനവും ഇന്ന്

യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ 23ാം ബലിദാനദിനാചരണം ജില്ലയിൽ തുടങ്ങി. ഇതിന്‍റെ ഭാഗമായി മാക്കൂല്‍പീടികയിലെ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ തുടങ്ങിയ വിവിധ നേതാക്കള്‍ സംബന്ധിച്ചു.
ദിനാചരണത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച ​വൈകിട്ട്​ കണ്ണൂരിൽ റാലിയും പൊതു സമ്മേളനവം നടക്കും. ബഹുജനറാലി വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച് സമ്മേളന നഗരിയായ കലക്ട്രേറ്റ് മൈതാനിയില്‍ സമാപിക്കും. പൊതുസമ്മേളനം യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ എം.പി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ തുടങ്ങിയ വിവിധ നേതാക്കള്‍ സംബന്ധിക്കും.
മോകേരിയിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ നിന്നാരംഭിച്ച ബലിദാന്‍ ജ്യോതി കൂത്തുപറമ്പ് വഴിയും കതിരൂരില്‍ നിന്നാരംഭിച്ച കൊടിമരജാഥയും മട്ടന്നൂരില്‍ നിന്നാരംഭിച്ച പതാകജാഥയും കൂത്തുപറമ്പില്‍ സംഗമിച്ച് ബുധനാഴ്ച വൈകിട്ട്​ കണ്ണൂരിലെ സമ്മേളന നഗരിയിലെത്തി. ബലിദാന വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി യൂത്ത് സ്ട്രീറ്റ് എന്ന പേരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കണ്ണൂര്‍ നഗരത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!