//
7 മിനിറ്റ് വായിച്ചു

ബക്കളം കുറ്റിക്കോലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരി മരിച്ച സംഭവം ;ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: ബക്കളം കുറ്റിക്കോലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഡ്രൈവറെ അറസ്റ്റിൽ .കാസർകോട് വെള്ളരിക്കുണ്ട് മങ്കയം സ്വദേശിയും കാഞ്ഞങ്ങാട് പടന്നക്കാട് താമസക്കാരനുമായ എളവുങ്കൽ ഷിജോ ജോയിയെ (32)യാണ് എസ്.ഐ.പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .കഴിഞ്ഞ
ജൂൺ 29 ന് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കുറ്റിക്കോലിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .

അപകടത്തിൽ കണ്ണൂർ ആസ്റ്റര്‍ മിംസ് ആശുപത്രി നഴ്‌സായ ശ്രീകണ്ഠാപുരം സ്വദേശിനി ജോബിയ ജോസഫ് (28) മരിച്ചത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അമിത വേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയെ മറിയുന്നതിന്റെയും അപകടം സംഭവിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സര്‍വീസ് സ്റ്റേഷന്റെ സി.സി.ടി.വിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.ബസിനുള്ളില്‍ അകപ്പെട്ട യാത്രക്കാരി ജോബിയ ജോസഫിനെ അഗ്‌നിശമന സേനയെത്തി അര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!