5 മിനിറ്റ് വായിച്ചു

കെ വി രാമചന്ദ്രൻ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318E ഗവർണർ

സ്ഥാനരോഹണ ചടങ്ങ് ധർമ്മശാല ലക്സോട്ടിക്ക കൺവെൻഷൻ സെൻ്ററിൽ ലയൺസ് മുൻ ഇൻ്റർനാഷണൽ ഡയറക്ടറും കോൺസ്റ്റിട്യൂഷണൽ ഏരിയ ലീഡറുമായ വി വിജയകുമാർ രാജു ഉദ്ഘാടനം ചെയ്തു. പുതിയ ക്ലബ്ബുകളുടെ ഉദ്ഘാടനം GAT ഏരിയ ലീഡർ എ. വി. വാമനകുമാർ നിർവഹിച്ചു. അംഗങ്ങളിൽ നിന്ന് ലയൺസ് ഇൻ്റർനാഷണൽ ഫൗണ്ടേഷനിലേക്കുള്ള സഹായ പദ്ധതി LCIF ഏരിയ ലീഡർ അഡ്വ വി അമർനാഥ് സ്വീകരിച്ചു. മുൻ ഗവർണർമാരായ ഡോ എസ്. രാജീവ്‌, സി.എ ടി കെ രജീഷ്, വൈസ് ഗവർണമാരായ രവി ഗുപ്ത, ടൈറ്റസ് തോമസ് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാജി ജോസഫ്, പി ഗംഗദരൻ, സിദ്ധാർത്ഥൻ, ചാക്കോ സി ജോസഫ് എന്നിവർ സംസാരിച്ചു.

150 സ്കൂളുകൾക്കു വാട്ടർ പ്യൂരിഫയർ നൽകുന്നതിൻ്റെയും നിർദ്ദരരായ 50 പേർക്ക് വീട് നിർമിച്ചു നൽകുന്നതിൻ്റെയും ഉദ്ഘാടനം മുഖ്യാതിഥി നിർവഹിച്ചു. ബൃഹത്തായ വിവിധ തരത്തിലുള്ള സേവന പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് നിയുക്ത ഗവർണർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!