//
6 മിനിറ്റ് വായിച്ചു

ലോക മാതൃഭാഷാ ദിനത്തില്‍ വിദ്യാലയങ്ങളില്‍ ഭാഷാപ്രതിജ്ഞ

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും.രാവിലെ 11 മണിക്കാണ് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കും.മലയാളം ഭാഷാപണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. ജനപ്രതിനിധികളും സ്‌കൂള്‍ തല ചടങ്ങുകളില്‍ ഉണ്ടാകും. മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കും.പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കരിക്കുലം കമ്മിറ്റി പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മാതൃഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!