7 മിനിറ്റ് വായിച്ചു

ഐ.ടി ദുരുപയോഗം തടയാൻ നിയമങ്ങൾ കർശനമാക്കണം -കെ.എൻ.എം ശിൽപശാല

ഇന്ത്യയിലെ പരമോന്നത വൈദ്യശാസ്ത്ര സ്ഥാപനമായ ന്യൂഡൽഹി എയിംസിൽ നിന്ന് പോലും രോഗികളുടെ വ്യക്തികത വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നത് ഗൗരവത്തോടെ കാണണമെന്നും അത്യാധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഡാറ്റ സ്വകാര്യത സംരക്ഷിക്കണമെന്നും കെ.എൻ.എം സംസ്ഥാന സമിതി, മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഐ.ടി- മീഡിയ ശിൽപശാല അഭിപ്രായപ്പെട്ടു. വ്യക്തിഗത സ്വകാര്യത സംരക്ഷിക്കേണ്ടത് മൗലികാവകാശമാണ്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ അറിവോ സമ്മതമോ ഇല്ലാതെ മറ്റുള്ളവരിലേക്ക് എത്തുന്ന അവസ്ഥ ഗൗരവത്തോടെ കാണണമെന്നും അത്തരക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.
കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. സുൽഫിക്കർ അലി ശിൽപശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളന ചെയർമാൻ എ.പി. അബ്ദുസമദ് (യു.എ.ഇ) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ്​ ഷെരീഫ് മേലേതിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി മുഹമ്മദ്‌ അമീർ, യാസർ അറഫാത്ത്, ജുനൈദ് മേലത്ത്, മുജീബ് പൊറ്റമ്മൽ, അസ്‌ലം എം.ജി നഗർ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!