/
4 മിനിറ്റ് വായിച്ചു

എൽഡിഎഫ്‌ ‐7, യുഡിഎഫ്‌ ‐9: കക്ഷിനിലയിൽ മാറ്റമില്ലാതെ ഉപതെരഞ്ഞെടുപ്പ്‌ ഫലം

തിരുവനന്തപുരം> സംസ്ഥാനത്ത് 17 തദ്ദേശ വാർഡിലേക്ക്‌ വ്യാഴാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ഏഴിടത്ത് എൽഡിഎഫും ഒമ്പതിടത്ത്‌ യുഡിഎഫും വിജയിച്ചു. ഒരിടത്ത്‌ ബിജെപിക്കാണ്‌ വിജയം. എൽഡിഎഫ്‌ യുഡിഎഫിൽ നിന്ന്‌ മൂന്ന്‌ സീറ്റ്‌ പിടിച്ചു. കഴിഞ്ഞതവണ എൽഡിഎഫ്‌ വിജയിച്ച എറണാകുളം ജില്ലയിലെ രണ്ടുവാർഡിൽ ഇത്തവണ യുഡിഎഫ്‌ വിജയിച്ചു. എറണാകുളം മുക്കന്നൂരിൽ സ്വതന്ത്രൻ ജയിച്ച വാർഡും ഇക്കുറി യുഡിഎഫ്‌ നേടി. അതോടെ ഇരു മുന്നണിക്കും നിലവിലുണ്ടായിരുന്ന എണ്ണം സീറ്റുകൾ ലഭിച്ചു. യുഡിഎഫിന്റെ ഒമ്പതിൽ എട്ടു സീറ്റും മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ്‌. കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്തിലെ  പുഞ്ചിരിച്ചിറ വാർഡിലാണ്‌  ബിജെപി വിജയിച്ചത്‌. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാര്‍ഥി 2 വോട്ടിന്‌ വിജയിച്ച വാർഡാണിത്‌

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!