കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവുമായി പിടിയിലായത് സജീവ മുസ്ലീംലീഗ് പ്രവര്ത്തകന്. ലീഗ് പ്രവര്‍ത്തകനായ ഓമാനൂര്‍ സ്വദേശി ഹംസത്ത് സാദിഖില്‍ നിന്നാണ് കോടികളുടെ സ്വര്‍ണം പിടിച്ചെടുത്തത്.മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ വിശദമായ പരിശോധനയിലാണ് ഹംസത്ത് സാദിഖിനെ പിടികൂടിയത്. ബഹ്റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഹംസത്ത് കരിപ്പൂരിലെത്തിയത്.
അതേസമയം, ഹംസത്തിനെ സ്വര്‍ണവുമായി പിടികൂടിയത് സൈബര്‍ സിപിഐഎം വന്‍ രീതിയില്‍ ആഘോഷിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഐഎമ്മിനും സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഹംസത്ത് തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. അതേ വ്യക്തി കോടികളുടെ സ്വര്‍ണവുമായി പിടിയിലായതാണ് സൈബര്‍ സിപിഐഎം ആഘോഷമാക്കുന്നത്.
‘കെടി ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തി’, ‘മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്ക്’, ‘സ്വര്‍ണം കടത്താന്‍ നായനാര്‍ ആംബുലന്‍സ്’, ‘കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷണം സിപിഐഎമ്മിലേക്ക്’… ഹംസത്തിന്റെ ഈ പോസ്റ്റുകള്‍ സഹിതമാണ് സൈബര്‍ സിപിഐഎം ട്രോളുകള്‍.