പുഴ കടലിലേക്ക് ചേർന്ന് ഒഴുകുന്നത് പോലെ സ്നേഹത്തിന്റെ ആഴമുള്ള കടലാകാൻ കണ്ണൂർ ദസറക്ക് സാധിക്കട്ടെയെന്ന് ഡോ എം കെ മുനീർ എം എൽ എ പറഞ്ഞു. കൂടിയിരിക്കുന്നത് തന്നെ ദുഷ്കരമായിരിക്കുന്ന കാലത്ത് കണ്ണൂർ ദസറയിലൂടെ മഹത്തായ സന്ദേശമാണ് കോർപ്പറേഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയുടെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ മേയർ സുമ ബാലകൃഷ്ണൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി എ തങ്ങൾ, കായക്കൂൽ രാഹുൽ, സി എ അജീർ, വെള്ളോറ രാജൻ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ് കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പുനത്തിൽ ബാഷിത്, കൗൺസിലർ പി പി വത്സലൻ തുടങ്ങിയവർ സംസാരിച്ചു. മേയർ മുസ്ലിഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ അഡ്വ.പി ഇന്ദിര, കൗൺസിലർമാരായ പിവി ജയസൂര്യൻ, എസ് ഷഹീദ, അഡ്വ. അബ്ദുൽ റസാഖ്, ഇ ടി നിഷാജ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒപ്പന, ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിച്ച നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ സുമിത നായരുടെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറി.കണ്ണൂർ ദസറയിൽ ഞായറാഴ്ച വൈകിട്ട് 5:30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഹരീഷ് മോഹൻ, മുൻ മേയർ സി സീനത്ത്, പ്രഭാഷകൻ കെ സി ഉമേഷ് ബാബു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് അൻഷിക സുനോജ് അവതരിപ്പിക്കുന്ന ഭരതനാട്യം, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിക്കുന്ന ഡാൻഡിയ നൃത്തം, സി എച്ച് എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കോൽക്കളി, പ്രിയദർശിനി നാറാത്ത് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ആട്ടം കലാസമിതി & തേക്കിൻകാട് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ എന്നിവ അരങ്ങേറും.
കണ്ണൂർ ദസറ സ്നേഹത്തിന്റെ ആഴമുള്ള കടലായി മാറട്ടെ; എം കെ മുനീർ
Image Slide 3
Image Slide 3