ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായത്. കേരളം സമാനതകളില്ലാത്ത ദുരന്തമുഖത്ത് നിൽക്കുമ്പോൾ രക്ഷാ ദൗത്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും പങ്കാളികളാകുന്നു. ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങൾക്കായി അവശ്യ വസ്തുക്കൾ ശേഖരിക്കുന്നു. ഇതിനായി വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് കൗണ്ടർ തുറന്നു പ്രവർത്തിക്കും.
ഭക്ഷണസാധനങ്ങൾ (പാക്ക് ചെയ്തത് ),
കുപ്പിവെള്ളം, പുതിയ വസ്ത്രങ്ങൾ, സ്വെറ്ററുകൾ, കമ്പിളി, ബെഡ് ഷീറ്റുകൾ,
സാനിട്ടറി നാപ്കിൻസ്, മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് ശേഖരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഓഫീസ്: 04972700638
മൊബൈൽ : 9400444940 ,9847490114