/
4 മിനിറ്റ് വായിച്ചു

കൂട്ട് കൂടാം…. കൂട് ഒരുക്കാം 2021 :തെരുവ് നായ്ക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അഡോപ്ഷൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

കൂട്ട് കൂടാം…. കൂട് ഒരുക്കാം 2021 തെരുവു നായ്ക്കളുടെ കുഞ്ഞുങ്ങളെ വഴിയിൽ അലയാതെ സംരക്ഷിക്കാൻ പീപ്പിൾ ഫോർ ആനിമൽ വെൽഫയർ കണ്ണൂർ ( PAW Kannur )ന്റെയും ജില്ലാപഞ്ചായത്ത് S P C A യുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഞായറാഴ്ച (26.12.2021)കണ്ണൂർ ജില്ലാ പഞ്ചായത്ത് കാർ പാർക്കിംങ്ങിൽ വെച്ച് 10:00 മുതൽ 3:00 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . ഫെസ്റ്റിൽ പേ വിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പും.പാർവോ,ഡിസ്റ്റബർ എന്നീ പകർച്ചവ്യാധികൾക്കെതിരെയുള്ള പപ്പി ഡി.പി വാക്സിനും നൽകിയ 25 തെരുവ് നായക്കുട്ടികളെയാണു ദത്തു നൽകുന്നത്.മോഷ്ടാക്കൾ പെരുകുന്ന ഈ കാലത്ത് വീട്ടു കാവലിന് ഒരു നായ എന്നാ രീതിയിൽ കേരളമാകെ പരീക്ഷിക്കാവുന്ന ഒരു സംരംഭത്തിന്റെ തുടക്കമാകാം ഈ അഡോപ്ഷൻ ഫെസ്റ്റ്.

കൂടുതൽ വിവരങ്ങൾക്ക്: 8547 43 4613

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!