//
7 മിനിറ്റ് വായിച്ചു

കത്ത് വിവാദം: പ്രത്യേക കൗൺസിൽ ചേരും, ബിജെപി ആവശ്യപ്പെട്ട ദിവസത്തിനും മുന്നേ യോഗം വിളിച്ച് മേയർ

തിരുവനന്തപുരം: കത്ത് വിവാദം ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരും. തിരുവനന്തപുരം നഗരസഭ കൗൺസിൽ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗൺസിൽ യോഗം വിളിക്കുന്നത്. നഗരസഭാ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നൽകിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ദിവസത്തിന് മുൻപേ കൗൺസിൽ യോഗം വിളിക്കാൻ മേയർ ആര്യാ രാജേന്ദ്രൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം കോർപറേഷനിൽ ഇന്നും ബിജെപി സമരം ചെയ്യുകയാണ്.ജനസേവാ കേന്ദ്രത്തിൽ ജീവനക്കാരില്ലെന്നും രാജ്ഭവൻ മാർച്ചിന് ജീവനക്കാരെ ഭീഷണിപ്പെടുത്തി കൊണ്ടുപോയെന്നും ആരോപിച്ചാണ് സമരം.

അതേസമയം കത്ത് വിവാദത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ മേയർ ആര്യാ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു സുധീർ ഷാ പാലോടിന്റെ പരാതി. നോട്ടീസിന് ഈ മാസം  20ന് മുന്പ്  രേഖാമൂലം മറുപടി നൽകണമെന്ന്  മേയർക്കും കോർപ്പറേഷൻ സെക്രട്ടറിക്കും അയച്ച നോട്ടീസിൽ പറയുന്നു. ഡിസംബർ 2ന് ഓൺലൈൻ സിറ്റിങ്ങിൽ ഹാജരാവാനും ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!