സമൂഹത്തിലായാലും ജീവിതത്തിലായാലും സ്ത്രി ഏറ്റെടുത്തു നടപ്പിലാക്കുന്ന ഉത്തരവാദിത്വങ്ങൾ വിലമതിക്കാനാവാത്തതാണ് . അതുകൊണ്ട് തന്നെ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനായി ശ്രമിക്കണമെന്നും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി കെ ഷബീന അഭിപ്രായപ്പെട്ടു.ശിശുരോഗ വിഭാഗത്തിൽ വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തി വരുന്ന ഡോ : അന്ന മാത്യുവിനെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവേമെന്റ് അവാർഡ് നൽകി ആദരിച്ചു . നോർത്ത് മലബാർ ചേംബർ ഓഫ് കോമ്മെർസിന്റെ വനിതാ വിഭാഗം ഏർപ്പെടുത്തിയ പ്രസ്തുത അവാർഡ് കണ്ണൂർ മുൻസിപ്പൽ ഡെപ്യൂട്ടി മേയർ ശ്രീമതി കെ ഷബീന അവാർഡ് ജേതാവിന് കൈമാറി .
അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ഡോ .അന്ന മാത്യു , സ്ത്രികൾക്ക് ഉന്നത വിദ്യാഭ്യാസവും , ആരോഗ്യ പരിരക്ഷയും നൽകി മുൻ നിരയിൽ എത്തിക്കുവാനുള്ള പരിശ്രമങ്ങൾ തുടരണമെന്ന് അഭിപ്രായപ്പെട്ടു.വനിതാ വിഭാഗം ചെയർ പേഴ്സൺ ശ്രീമതി ഷൈൻ ബെനവൻ അധ്യക്ഷം വഹിച്ചു.അവാർഡ് ജേതാവിനെ വനിതാ വിഭാഗം അംഗം ശ്രീമതി ബിന വത്സരാജ് സദസ്സിന് പരിചയപ്പെടുത്തി .അവാർഡ് ജേതാവിനെ അനുമോദിച്ചു കൊണ്ട് , ഡോ . ജോസഫ് ബെനവൻ ,സി.വി.ദീപക്, സഞ്ജയ് ആറാട്ട് പൂവാടൻ , ശ്രീമതി വന്ദന ദീപേഷ്,ഡോ . മേരി ഉമ്മൻ , ഡോ .ബിന്ദു കോശി തുടങ്ങിയവർ സംസാരിച്ചു .ശ്രീമതി ജെറീന സഞ്ജയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വനിത വിഭാഗം വൈസ് ചെയർ പേഴ്സൺ നിതാ ദീപക് സ്വാഗതവും, കൺവീനർ ശ്രീമതി നവ്യ സജു നന്ദിയും രേഖപ്പെടുത്തി.